പ്ലസ് വണ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോമും

Unknown
പ്ലസ് വണ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോമും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും സംസ്ഥാനത്തെ എല്ലാ സര്ക്കാര്/ എയ്ഡഡ് ഹയര് സെക്കന്ഡറി സ്കൂളുകളിലും വിതരണം തുടങ്ങി. പത്ത് രൂപയാണ് ഫോമിന് വില. മേയ് 20 വരെ പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കും. ട്രയല് സീറ്റ് അലോട്ട്മെന്റ് ജൂണ് ഒന്നിനാണ്. ആദ്യ അലോട്ട്മെന്റ് ജൂണ് 10ന് തുടങ്ങും. മുഖ്യ സീറ്റ് അലോട്ട്മെന്റുകള് ജൂലൈ ആറിന് അവസാനിക്കും. ജൂലൈ എട്ടിന് ക്ലാസുകള് ആരംഭിക്കും.

ഗവണ്മെന്റ്/ എയ്ഡഡ് ഹയര് സെക്കന്ഡറി സ്കൂളുകളിലെ മെരിറ്റ് സീറ്റുകളിലും സംവരണ സീറ്റുകളിലുമാണ് ഏകജാലക സംവിധാനത്തിലൂടെയുള്ള അഡ്മിഷന്, മൈനോറിറ്റി കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളിലും അണ് എയ്ഡഡ് സ്കൂളുകളിലും ഉള്ള പ്രവേശനം ഈ ഏകജാലക സംവിധാനത്തി ല്പ്പെടില്ല.

അതത് ജില്ലയ്ക്കകത്തുള്ള ഇഷ്ടമുള്ള സ്കൂളുകളും സബ്ജക്ട് കോന്പിനേഷനുകളും വിദ്യാര്ഥികള്ക്ക് യഥേഷ്ടം തെരഞ്ഞെടുക്കുന്നതിന് ഒറ്റ അപേക്ഷ നല്കിയാല് മാതി. എത്ര ഓപ്ഷനുകള് വേണമെങ്കിലും വിനിയോഗിക്കാം. സ്കൂളുകളും സബ്ജക്ട് കോന്പിനേഷനുകളും മുന് ഗണനാക്രമത്തില് അപേക്ഷയില് രേഖപ്പെടുത്തണം. ഇതിനായി സ്കൂള് കോഡും സബ്ജക്ടും കോന്പിനേഷന് കോഡും ശ്രദ്ധയോടെ അപേക്ഷയില് എഴുതണം. ഒന്നിലധികം ജില്ലകളില് അപേക്ഷ സമര്പ്പിക്കുന്നതിന് വിലക്കൊന്നുമില്ല. അപേക്ഷ ജില്ലയിലെ ഏതെങ്കിലും ഒരു സ്കൂളില് സമര്പ്പിച്ചാല് മതി.

ഇക്കൊല്ലം അതത് സ്കൂളുകളില് ലഭിക്കുന്ന അപേക്ഷാര്ഥിയുടെ വിവരങ്ങള് ഡാറ്റാ എന്ട്രി നടത്തി ഹയര് സെക്കന്ഡറി ഡയറക്ടറേറ്റിലെ ജില്ലാതല അഡ്മിഷന് മോണിറ്ററിംഗ് സെല്ലിന് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇഷ്ടപ്പെട്ട സബ്ജക്ട് കോന്പിനേഷനുകള് ഏതൊക്കെ സ്കൂളുകളില് ലഭ്യമാണെന്ന് ശ്രദ്ധയോടെ മനസിലാക്കിവേണം ഓപ്ഷനുകള് നിശ്ചയിക്കേണ്ടത്. താല്പര്യമില്ലാത്ത സ്കൂളുകളും സബ്ജക്ട് കോന്പിനേഷനുകളും അപേക്ഷയില് രേഖപ്പെടുത്താതിരിക്കണം.

കഴിഞ്ഞ വര്ഷം ജില്ലാ നോഡല് സെന്ററാണ് അഡ്മിഷന് നടപടികള് കൈകാര്യം ചെയ്തിരുന്നത്. എന്നാല്, അത് ഒഴിവാക്കി ഇക്കുറി ഹയര് സെക്കന്ഡറി ഡയറക്ടറേറ്റ് തലത്തില് ജില്ലാതല അഡ്മിഷന് മോണിറ്ററിംഗ് സമിതികള് രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലേക്കും പ്രവേശന നടപടികള് ഡയറക്ടറേറ്റ് തലത്തില് നടക്കും. ഹയര് സെക്കന്ഡറി പ്രവേശന നപടികളുടെ നിര്വഹണത്തിന് സ്കൂള് തലത്തില് പ്രിന്സിപ്പല് കണ്വീനറായി അഞ്ചംഗ അഡ്മിഷന് കമ്മിറ്റിയുണ്ടായിരിക്കും.

സംസ്ഥാനത്തൊട്ടാകെ 729 ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളുകളിലും 529 എയ്ഡഡ് സ്കൂളുകളിലുമായി രണ്ടരലക്ഷത്തോളം പ്ലസ് വണ് സീറ്റുകളിലാണ് ഏകജാലക സംവിധാനത്തിലൂടെ പ്രവേശന ലഭിക്കുന്നത്.

പ്രവേശന യോഗ്യത

എസ്.എസ്.എല്.സി പുതിയ സ്കീമില് ഓരോ പേപ്പറിനും (ഉ+) ഡി പ്ലസ് ഗ്രേഡില് കുറയാതെ ലഭിച്ചവര്ക്കും പഴയ സ്കീമിലെ തത്തുല്യ മാര്ക്കുകാര്ക്കും അപേക്ഷ സമര്പ്പിക്കാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എല്.സി തുടങ്ങിയ തുല്യ യോഗ്യതയുള്ളവര്ക്കും അപേക്ഷിക്കാം. അപേക്ഷകര്ക്ക് 2009 ജൂണ് ഒന്നിന് 15 വയസ് പൂര്ത്തിയായിരിക്കണം. 20 വയസ് കവിയാന് പാടില്ല. കുറഞ്ഞ പ്രായപരിധിയില് ആറ് മാസം വരെ ഇളവ് അനുവദിക്കാന് ഹയര് സെക്കന്ഡറി ഡയറക്ടര്ക്ക് അധികാരമുണ്ട്. പട്ടികജാതി/ വര്ഗക്കാര്ക്ക് ഉയര്ന്ന പ്രായ പരിധിയില് രണ്ടു വര്ഷം വരെ ഇളവ് അനുവദിക്കും. അന്ധ/ ബധിര വിദ്യാര്ഥികള്ക്ക് 25 വയസുവരെയാകാം. സേ പരീക്ഷയെഴുതി പാസാകുന്നവര്ക്കും പ്ലസ്വണ് പ്രവേശനത്തിന് അവസരം നല്കും.

പ്രവേശന മാനദണ്ഡം

ഓരോ വിദ്യാര്ഥിയുടെയും വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (ഢഏജഅ) കണക്കാക്കിയാണ് പ്രവേശനത്തിന് അര്ഹത നിശ്ചയിക്കുന്നത്. ആദ്യ യോഗ്യതാ പരീക്ഷയില് ഓരോ വിഷയത്തിനു ലഭിച്ച ഗ്രേഡുകളുടെ ഗ്രേഡ് പോയിന്റ് കണ്െടത്തും. തുടര്ന്ന് ആകെ വിഷയങ്ങള്ക്ക് ലഭിച്ച ഗ്രേഡ് പോയിന്റുകളുടെ തുകയായ ടോട്ടല് ഗ്രേഡ് പോയിന്റ് കണക്കാക്കും. ഇതോടൊപ്പം ഹയര് സെക്കന്ഡറി പഠനത്തിന് വിദ്യാര്ഥി തെരഞ്ഞെടുക്കുന്ന വിഷയ കോന്പിനേഷനുകള്ക്കനുസരിച്ച് യോഗ്യതാ പരീക്ഷയിലെ ചില വിഷയങ്ങള്ക്ക് വെയിറ്റേജ് നല്കും. ഇങ്ങനെ വെയിറ്റേജ് ലഭിക്കുന്ന വിഷയങ്ങളുടെ ഗ്രേഡ് പോയിന്റുകള് പ്രത്യേകം കൂട്ടുന്നു. കൂടാതെ അര്ഹതയുടെ അടിസ്ഥാനത്തില് ബോണസ് പോയിന്റുകള്/ മൈനസ് പോയിന്റുകള് കൂടി ലഭ്യമാക്കിയാണ് വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് നിശ്ചയിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശദവിവരങ്ങള് പ്രോസ്പെക്ടസിലുണ്ട്. സയന്സ്, ഹ്യൂമാനിറ്റിസ്, കോമേഴ്സ് ഗ്രൂപ്പുകളിലായി ഹയര് സെക്കന്ഡറി പഠനത്തിന് ലഭ്യമായ സബ്ജക്ട് കോന്പിനേഷനുകളും ഗ്രൂപ്പ് തിരിച്ചുള്ള സബ്ജക്ട് കോന്പിനേഷുകളും അവയുടെ കോഡുകളും ഓരോ കോന്പിനേഷന് തെരഞ്ഞെടുക്കുന്പോഴും വെയിറ്റേജ് ലഭിക്കുന്ന എസ്.എസ്.എല്.സി വിഷയങ്ങളും പ്രോസ്പെക്ടസില് കൊടുത്തിട്ടുണ്ട്.

അലോട്ട്മെന്റ്

ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും മുന്പ് ട്രയല് അലോട്ട്മെന്റ് നടത്തി ലിസ്റ്റ് ംംം.വരെമു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. അപേക്ഷാ വിവരങ്ങളില് തെറ്റു തിരുത്താനും തെരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോന്പിനേഷനുകളും ഉള്പ്പെട ഓപ്ഷനുകളില് മാറ്റം വരുത്താനും ഈ ഘട്ടത്തില് സമയം നല്കും. ഇതിനു ശേഷമാണ് ആദ്യ അലോട്ട്മെന്റ് നടത്തുക. അഞ്ച് അലോട്ട്മെന്റുകളടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകളും ഉണ്ടാവും.

ഒന്നാം ഓപ്ഷന് പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്ഥികള് ഫീസ് നല്കി സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനില് അലോട്ട്മെന്റ് ലഭിക്കുന്നവര് താത്കാലിക പ്രവേശനം നേടിയാല് മതി. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. ഹയര് ഓപ്ഷന് ലഭിച്ചാല് താത്കാലിക പ്രവേശനം നേടിയ സ്കൂളില്നിന്ന് അസല് സര്ട്ടിഫിക്കറ്റുകള് നേടാം. മുഖ്യഅലോട്ട്മെന്റുകള് കഴിയുന്നതുവരെ ഇങ്ങനെ താത്കാലിക അഡ്മിഷനില് തുടരാം. അപേക്ഷകന് നല്കിയ ഏതെങ്കിലും ഒരു ഓപ്ഷനില് അലോട്ട്മെന്റ് ലഭിച്ചാല് അലോട്ട്ചെയ്ത ഓപ്ഷനുശേഷമുള്ള (ലോവര് ഓപ്ഷന്സ്) എല്ലാ ഓപ്ഷനുകളും തനിയെ റദ്ദാകും. എന്നാല്, ഹയര് ഓപ്ഷനുകള് സ്ഥിരപ്രവേശനം നേടുന്നതുവരെ നിലനില്ക്കും.

ഒന്നില്ക്കൂടുതല് ജില്ലകളില് അപേക്ഷിച്ചവര്ക്ക് ഒരേ സമയം പല അലോട്ട്മെന്റ് ലഭിച്ചാല് ഏതെങ്കിലും ഒരു ജില്ലയില് പ്രവേശനം നേടി മറ്റു ജില്ലകളിലെ ഓപ്ഷനുകള് റദ്ദാക്കാം. പ്രവേശനം നേടിയ ജില്ലയില് ആവശ്യമെങ്കില് ഹയര് ഓപ്ഷന് ലഭിക്കുന്നതുവരെ താത്കാലിക അഡ്മിഷനില് തുടരുകയുമാവാം.

ഫീസ്

ഹയര് സെക്കന്ഡറി മെരിറ്റ് സീറ്റുകളില് ട്യൂഷന് ഫീസ് ഇല്ല. ലബോറട്ടറി സൗകര്യം ആവശ്യമുള്ള വിഷയങ്ങള്ക്ക് 25 രൂപ വീതവും സയന്സ് ഗ്രൂപ്പില് കോഷന് ഡിപ്പോസിറ്റായി 100 രൂപയും ഹ്യുമാനിറ്റീസ്, കോമേഴ്സ് ഗ്രൂപ്പുകള്ക്ക് കോഷന് ഡിപ്പോസിറ്റായി 75 രൂപയും അടയ്ക്കണം. അഡ്മിഷന് ഫീസ് ഉള്പ്പെട മറ്റ പലവക ഇനങ്ങളിലായി 130 രൂപ കൂടി നല്കേണ്ടതുണ്ട്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/ കമ്യൂണിറ്റി സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതത് മാനേജ്മെന്റുകള്ക്കാണ്. ഈ സീറ്റുകളിലേക്ക് അതത് സ്കൂളുകളില് നിന്നു പ്രത്യേകം ഫോം വാങ്ങി അപേക്ഷ സമര്പ്പിക്കണം.

ഹെല്പ്പ് ഡെസ്കുകള്

അപേക്ഷാഫോം ശ്രദ്ധാപൂര്വം പൂരിപ്പിക്കേണ്ടതുണ്ട്. ഇഷ്ട വിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്കൂളുകളുടെ ലിസ്റ്റ് തയാറാക്കി മുന്ഗണനാക്രമത്തില് ഓപ്ഷന് നിശ്ചയിക്കണം. സ്കൂള്, സബ്ജക്ട് കോന്പിനേഷന് മുന്ഗണന ഉറപ്പുവരുത്തിയശേഷം ഫോം പൂരിപ്പിക്കുന്നത് ഉചിതമായിരിക്കും.

ഐടി പ്രോജക്ടിന്റെ ഭാഗമായി ഏകജാലക പ്രവേശന രീതി പരിശീലിപ്പിച്ചിട്ടുള്ളതിനാല് ഇക്കുറി അപേക്ഷാഫോം പൂരിപ്പിക്കുന്നതിനും പ്രവേശനരീതികള് മനസിലാക്കുന്നതിനും കുട്ടികള്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ഡയറക്ടര് പറഞ്ഞു. എങ്കിലും പ്രവേശനം സംബന്ധിച്ച സംശയ നിവാരണത്തിനായി സ്കൂള് തലത്തിലും ജില്ലാ തലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഹെല്പ്പ് ഡെസ്കുകള് ഏര്പ്പെടുത്തിയിട്ടുണ്ട്. ജില്ലാ തലത്തില് ഹയര് സെക്കന്ഡറി ജില്ലാ കോ-ഓര്ഡിനേറ്ററുടെയും മേഖലാ തലത്തില് ഹയര് സെക്കന്ഡറി റീജണല് ഡപ്യൂട്ടി ഡയറക്ടറുടെയും സംസ്ഥാനതലത്തില് ഹയര് സെക്കന്ഡറി ഡയറക്ടറുടെയും നേതൃത്വത്തിലാണ് ഹെല്പ്പ് ഡെസ്കുകള് പ്രവര്ത്തിക്കുന്നത്. സംശയനിവാരണത്തിന് ഇനി പറയുന്ന ഫോണ് നന്പരുകളിലും ബന്ധപ്പെടാം. തിരുവനന്തപുരം: 0471-2328247, 2320714, 2323138. എറണാകുളം : 0484-2343646, കോഴിക്കോട് : 0495-2305211.

Rate This Article

Thanks for reading: പ്ലസ് വണ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോമും, Sorry, my English is bad:)

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.