Posts

Re: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർഗനിർദേശം

എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗനിർദേശം. ഇതുസംബന്ധിച്ച സർക്കുലർ ഇന്നലെ പുറത്തിറങ്ങി.

ഓരോ വിദ്യാർഥിക്കും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹനസൗകര്യം തുടങ്ങിയവ ഉപയോഗപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾ, പട്ടികജാതി-വർഗ വകുപ്പ് എന്നിവയുടെ സഹകരണം ഇക്കാര്യത്തിൽ തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും പ്രയോജനപ്പെടുത്താം.

വിദ്യാലയങ്ങളുടെ വാഹനം ക്രമീകരിച്ചു നൽകുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി. ആദ്യം പറഞ്ഞ രീതിയിൽ ഗതാഗത സൗകര്യം ഉറപ്പുവരുത്താൻ പറ്റാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ആർഡിഡി, എഡി,ഡിഇഒ എന്നിവരെ അറിയിച്ച് പരീക്ഷയ്ക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനായി വിദ്യാലയങ്ങൾക്ക് വാഹനം വാടകയ്ക്കെടുക്കാം. മറ്റു സ്കൂളുകളുടെ വാഹനം എടുക്കുന്പോൾ ഇന്ധനച്ചെലവ്, ഡ്രൈവറുടെ ദിവസവേതനം എന്നിവയും വാഹനം വാടകയ്ക്ക് എടുക്കേണ്ടിവരുന്ന ഘട്ടത്തിൽ നൽകേണ്ടിവരുന്ന വാടകയും സ്കൂളിന്‍റെ സ്പെഷൽ ഫീസ്, പിടിഎ ഫണ്ട് എന്നിവയിൽനിന്നു കണ്ടെത്തണം.

ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് പ്രഥമാധ്യാപകർ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചുചേർത്തു കൈക്കൊള്ളണം. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെയാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരീക്ഷാകേന്ദ്രങ്ങൾ
കോവിഡ് കെയർ സെന്‍ററുകളായോ അഗതികളെ പാർപ്പിക്കുന്ന കേന്ദ്രങ്ങളായോ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ കാര്യത്തിൽ ആർഡിഒ, ഡിഡിഇ, എഡി എന്നിവർ ജില്ലാ കളക്ടർമാർക്ക് അപേക്ഷ നൽകി പരീക്ഷയ്ക്കായി സജ്ജമാക്കണം. ഏതെങ്കിലും വിദ്യാലയം ഇപ്രകാരം വിട്ടുകിട്ടുന്നില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തേണ്ടതും പരീക്ഷാകേന്ദ്ര മാറ്റം സംബന്ധിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉത്തരവ് നൽകേണ്ടതുമാണ്. ഈ വിവരം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഈ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെയും ചീഫ് സൂപ്രണ്ട് പ്രഥമാധ്യാപകൻ എന്നിവർ 24നു മുന്പ് അറിയിച്ചിരിക്കണം.

പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കണം
കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ നടത്തുക. സ്കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരിക്കുന്നതുകൊണ്ട് പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കുകയും 25നു മുന്പ് അണുവിമുക്തമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.

പരീക്ഷാദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷാ ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കണം.

സാനിറ്റൈസറും മാസ്കും നിർബന്ധം

വിദ്യാർഥികൾക്ക് വിദ്യാലയത്തിന്‍റെ പ്രധാന പ്രവേശനകവാടത്തിൽകൂടി മാത്രമേ പ്രവേശനം അനുവദിക്കാവൂ. വിദ്യാലയത്തിന്‍റെ പ്രവേശന കവാടത്തിൽ വിദ്യാർഥികൾക്കു സാനിറ്റൈസർ നൽകുന്നതിനായി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തണം. ഇത് ഓരോ സ്കൂളിലെ യും കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. പരീക്ഷാദിവസങ്ങളിൽ സ്കൂൾ കോന്പൗണ്ടിനുള്ളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്തണം. ഒരു മുറിയിൽ പരമാവധി വിദ്യാർഥികളുടെ എണ്ണം 20 ആയിരിക്കും.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യത്തിനായി ഹയർ സെക്കൻഡറി ക്ലാസ് മുറികൾ പരമാവധി പരീക്ഷയ്ക്കായി ഉപയോഗിക്കാം. പരീക്ഷയ്ക്കു മുന്പും പരീക്ഷയ്ക്കു ശേഷവും വിദ്യാർഥികളെ കൂട്ടം ചേരുവാൻ അനുവദിക്കില്ല.

എല്ലാ വിദ്യാർഥികൾക്കും ആവശ്യമായ മാസ്കു കൾ ലഭ്യമാണെന്നും വിദ്യാർഥികൾ ശരിയായ രീതിയിൽ അതുപയോഗിക്കുന്നുണ്ടെന്നും പരീക്ഷാ ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം. ഇതിനായി വിദ്യാലയത്തിലെ എഫ്ടിസിഎം, പിടിസിഎം ജീവനക്കാരോടൊപ്പം ആവശ്യമെങ്കിൽ ദിവസവേതന ജീവനക്കാരെ (പരമാവധി രണ്ടുപേർ) കൂടി അധികമായി ഉപയോഗിക്കാം.

സമീപ പ്രൈമറി വിദ്യാലയങ്ങളിലെ പിടിസിഎമ്മിനെയും ഈ ആവശ്യത്തിനായി ഡിഇഒ, ഡിസിഇ, ആർഡിഡി, എഡി എന്നിവർക്ക് ഉപയോഗപ്പെടുത്താം. താത്കാലികമായി സ്കൂളിൽ നിയോഗിച്ച ദിവസവേതനക്കാരുടെ പ്രതിഫലവും സാനിറ്റൈസർ, സോപ്പ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ തുകയും പരീക്ഷാ ഫണ്ട്, സ്പെഷൽ ഫീ അക്കൗണ്ടിൽനിന്നും ഉപയോഗിക്കണം.

പരീക്ഷാകേന്ദ്ര മാറ്റം

പരീക്ഷാകേന്ദ്രത്തിന്‍റെ ഭാഗമായി ഓരോ വിദ്യാലയത്തിൽനിന്നും എത്ര പേർ അപേക്ഷിച്ചിട്ടുണ്ടെന്നും മറ്റു ജില്ലകളിൽ നിന്നും എത്രപേർ വീതം ഓരോ വിദ്യാലയത്തിലേക്കും അപേക്ഷിച്ചിട്ടുണ്ടെന്നുമുള്ള വിവരം ചീഫ് സൂപ്രണ്ടുമാരെ അറിയിക്കണം. ഇത് അറിയുന്ന മുറയ്ക്ക് പരീക്ഷ എഴുതാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. എസ്എസ്എൽസിക്ക് അതത് മീഡിയങ്ങളിലും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവയ്ക്ക് അതത് കോന്പിനേഷനുകളിലും ആവശ്യമായ അത്രയും ചോദ്യപേപ്പറുകളുടെ എണ്ണം സ്കൂളുകളിൽ ഉണ്ടെന്നു ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം.

ആവശ്യമായ എണ്ണം ചോദ്യപേപ്പറുകൾ ഇല്ലെങ്കിൽ ഹൈസ്കൂൾ വിഭാഗം ചീഫ് സൂപ്രണ്ടുമാർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ നേരിട്ടും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചീഫ് സൂപ്രണ്ടുമാർ ബന്ധപ്പെട്ട പരീക്ഷാ സെക്രട്ടറിമാരെ ഇ-മെയിൽ വഴിയും വിവരം അറിയിക്കേണ്ടതാണ്.

ഇൻവിജിലേറ്റർ

പരീക്ഷാ ജോലികൾക്കു നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും പരീക്ഷാകേന്ദ്രങ്ങളിൽ നിർബന്ധമായും എത്തിച്ചേരണം. ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം.

ശാരീരിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഓരോ ഹാളിലും ഇരിക്കേണ്ട കുട്ടികളുടെ എണ്ണത്തിൽ വരുത്തിയിട്ടുള്ള കുറവ്, പരീക്ഷാ കേന്ദ്ര മാറ്റം തുടങ്ങിയ കാരണങ്ങളാൽ അധികമായി ഇൻവിജിലേറ്റർമാരെ ആവശ്യമായി വന്നേക്കാം. ഏതെങ്കിലും കാരണത്താൽ ഇൻവിജിലേറ്റർമാരുടെ എണ്ണത്തിൽ കുറവു വരുന്ന പക്ഷം ജില്ലയിൽ ലഭ്യമാകുന്ന പ്രൈമറി അധ്യാപകർ ഉൾപ്പെടെയുള്ളവരെ ചീഫ് സൂപ്രണ്ടിന്‍റെ ആവശ്യപ്രകാരം ഡിഇഒമാർ നിയമിക്കണം.

ചോദ്യപേപ്പർ

പരീക്ഷാ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളുടെ സുരക്ഷ ചീഫ് സൂപ്രണ്ടുമാർ മുൻകൂട്ടി ഉറപ്പുവരുത്തണം. ഡിഇഒമാർ ബന്ധപ്പെട്ട ബാങ്ക്, ട്രഷറികളിൽനിന്നും എസ്എസ്എൽസി സ്പെയർ ചോദ്യപേപ്പറുകൾ 25നു കൈപ്പറ്റേണ്ടതും അധിക ചോദ്യപേപ്പർ ആവശ്യമുള്ള കേന്ദ്രങ്ങളിൽ പരീക്ഷാദിവസങ്ങളിൽ എത്തിക്കുകയും വേണം.

മോണിട്ടറിംഗ് ടീം

പൊതുപരീക്ഷകളുടെ ക്രമീകരണങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ജില്ലാതലത്തിൽ ഡിഡിഇമാർ രൂപീകരിച്ച മോണിട്ടറിംഗ് ടീം പ്രവർത്തിക്കണം.
ഈ ടീമുകൾ വിദ്യാലയങ്ങളിൽ പരിശോധന നടത്തി കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുവാൻ എല്ലാ വിദ്യാലയങ്ങളും സജ്ജമാണെന്നു ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം

Rate This Article

Thanks for reading: Re: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർഗനിർദേശം , Sorry, my English is bad:)

Getting Info...

About the Author

PSMVHSS Kattoor, Thrissur

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.