സ്കൂളുകളിലെ വികലാംഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് (ഐഇഡി സ്കോളര്‍ഷിപ്പ്) വിതരണത്തിന് വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ നിര്‍ദേശം. പുതിയ നിര്‍ദേശമനുസരിച്ച് ഇനിമുതല്‍ ഐഇഡി സ്കോളര്‍ഷിപ്പ് പുതുക്കി നല്‍കുന്ന രീതി ഉണ്ടാവില്ല. എല്ലാ അധ്യയന വര്‍ഷവും മെഡിക്കല്‍ പരിശോധന നടത്തി വൈകല്യം സംബന്ധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ. പുതിയ നിര്‍ദേശം ഈ അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍വരുമെന്നും വിദ്യാഭ്യാസ വകുപ്പ് ജില്ലാ, ഉപജില്ലാ ഓഫീസുകളിലെത്തിച്ച ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ അധ്യയന വര്‍ഷം വ രെ സ്കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ ഒരിക്കല്‍ മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ തുടര്‍ന്നുള്ള മുഴുവന്‍ സ്കൂള്‍ പഠന കാലയളവിലും സ്കോളര്‍ഷിപ്പ് ലഭിക്കുമായിരുന്നു. സ്കൂളുകളില്‍ നിന്ന് മാറ്റമുണ്ടാകുന്പോള്‍ ഇക്കാര്യം വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിരുന്നതിനാല്‍ തുടര്‍ന്നും സ്കോളര്‍ഷിപ്പ് ലഭിക്കുന്ന രീതിയായി രുന്നു നിലവിലിരുന്നത്.
ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് സെന്‍ററുകള്‍ (ബിആര്‍സി) വഴിയാണ് ഇപ്പോള്‍ മെഡിക്കല്‍ ക്യാന്പുകള്‍ നടത്തുന്നത്. ഇത്തരത്തില്‍ നടത്തുന്ന ക്യാന്പുകളില്‍ മെഡിക്കല്‍ ടീം നല്‍കുന്ന സാക്ഷ്യപത്രമാണ് സ്കോളര്‍ഷിപ്പിനുള്ള പ്രധാന മാനദണ്ഡം.
കുറഞ്ഞത് 40 ശതമാനം ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികളെയാണ് ഐഇഡി സ്കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്. സ് കോളര്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് വൈകല്യത്തിന്‍റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് തുക നിര്‍ണയിച്ചുനല്‍കും. യാത്രയ്ക്ക് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് യാത്രാസൗകര്യത്തിനടക്കം ആനുകൂല്യ ങ്ങള്‍ നല്‍കും.
പുസ്തകം, യൂണി ഫോം എന്നിവയ്ക്കുള്ള തുകയും സ്കോളര്‍ഷിപ്പില്‍പ്പെടുത്തി നല്‍കും. പരീക്ഷ എഴുതുന്നതിന് മറ്റൊരാളുടെ സഹായം ആവശ്യമുള്ളവര്‍ക്ക് ഇതിനുള്ള ചെലവും സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തും. സാധാരണയായി 600 മുതല്‍ 2300 രൂപ വരെയാണ് സ്കോളര്‍ഷിപ്പിനത്തി ല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്.
പുസ്തകമടക്കമുള്ള പഠന സാമഗ്രികള്‍ക്കായി നല്‍കുന്ന സ്കോളര്‍ഷിപ്പ് ഇക്കുറി അധ്യയന വര്‍ഷത്തിന്‍റെ പകുതി പിന്നിട്ടുവെങ്കിലും വിതരണത്തിന് എത്തിയിട്ടില്ലെന്നത് ശ്രദ്ധേയം.
ഇതിലുപരി കഴി ഞ്ഞ അധ്യയന വര്‍ഷത്തിന്‍റെ തുടര്‍ച്ചയായി ഇക്കുറിയും സ്കോളര്‍ഷിപ്പ് ലഭിക്കുമെന്ന് കരുതിയിരുന്നവര്‍ക്ക് മെഡിക്കല്‍ ക്യാന്പുകളില്‍ എത്താതിരുന്നതിനാല്‍ ഈ അധ്യയന വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കില്ല. എന്നാല്‍ ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്
Rate This Article
Thanks for reading: ഐഇഡി സ്കോളര്‍ഷിപ്പ്, Sorry, my English is bad:)