ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വിവിധ കടത്തുകള്‍ കടന്ന് വിദ്യാലയങ്ങളില്‍ എത്തിച്ചേരുന്നത്. സമീപകാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യത്തെ സിലബസുമായി എങ്ങനെ ബന്ധിപ്പിക്കും എന്നതിനെക്കുറിച്ച് ചര്‍ച്ചയില്‍ വ്യക്തതയുണ്ടായിട്ടില്ല. വിവിധ തലങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയശേഷം കരടു തയാറാക്കാനാണ് തീരുമാനം. അതില്‍ വരുന്ന കുറവുകള്‍ വീണ്ടും ചര്‍ച്ചകളിലൂടെ പരിഹരിക്കും.
ആദ്യ ഘട്ടമെന്ന നിലയില്‍ ഈ വിദ്യാര്‍ഥികളെ മാത്രമേ ഉള്‍പ്പെടുത്തുന്നുള്ളു. എന്നാല്‍ കായികവിദ്യാഭ്യാസത്തെ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ നിര്‍ബന്ധമാക്കും. ഇതിന്‍റെ വിശദാംശങ്ങള്‍ വിവധ തലങ്ങളില്‍ ചര്‍ച്ചചെയ്യും.
മറ്റു കായിക ഇനങ്ങളുടെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ച വേണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. വിദ്യാഭ്യാസമന്ത്രി എം.എ.ബേബി, അധ്യാപക സംഘടനാ പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു.
Rate This Article
Thanks for reading: നീന്തല്‍ പരിശീലനം, Sorry, my English is bad:)