CE Monitoring & Cluster Meeting updating With forms





2014-15 അധ്യയന വര്‍ഷത്തിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ നിരന്തര പഠന പ്രവര്ത്തനങ്ങളുടെ മൂല്യ നിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗ രേഖകള്‍ പ്രസിദ്ധീകരിച്ചു. ഇതിന്‍റെ ഭാഗമായി മോണിറ്ററിംഗ് ടീം രൂപീകരിക്കുന്നതിനായി ആദ്യമായി എല്ലാ അധ്യാപകരുടെയും ഒരു ക്ലസ്റ്റര്‍ മീറ്റിംഗ് വിളിച്ചു ചേര്‍ക്കണം. അധ്യയനം നഷ്ടപ്പെടാത്ത രീതിയില്‍ 2014 ഡിസംബര്‍ 30, 31 തിയ്യതികളിലായാണ് ക്ലസ്റ്റര്‍ മീറ്റിംഗ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ക്ലസ്റ്റര്‍ സെന്‍ററുകളില്‍ മാറ്റമില്ല. അതായത് കഴിഞ്ഞ വര്‍ഷത്തെ ക്ലസ്റ്റര്‍ മീറ്റിംഗ് എവിടെ വെച്ചാണോ നടന്നത് അവിടെത്തന്നെയായിരിക്കും ഈ വര്‍ഷത്തെയും ക്ലസ്റ്റര്‍ മീറ്റിംഗ്. ക്ലസ്റ്റര്‍ മീറ്റിംഗ് ഷെഡ്യൂള്‍ താഴെ നല്‍കുന്നു.


30/12/2014 Tuesday31/12/2014 Wednesday
English, Mathematics, Political Science, Biology (Botany&Zoology), Physics and All Rare SubjectsChemistry, Computer Science /Application, Commerce, Economics, History, Geography, Sociology and Any other subjects not listed


പ്രധാന നിര്‍ദ്ദേശങ്ങള്‍
  • ഓരോ സബ്ജക്ട് കണ്‍വീനറും മോണിറ്ററിംഗ് ടീമിന്‍റെയും അവര്‍ മോണിറ്ററിംഗ് നടത്തുന്ന സ്കൂളുകളുടെയും പേരുകള്‍ അടങ്ങുന്ന ഒരു ലിസ്റ്റ് റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്കും ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ക്കും നല്‍കണം.
  • ഓരോ മോണിറ്ററിംഗ് ടീമിലും 2 അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഒരു ദിവസം 2 സ്കൂളുകള്‍ സന്ദര്‍ശിക്കണം. ഒരു ടീമിന് പരമാവധി 10 സ്കൂളുകളേ അനുവദിക്കാവൂ. പരമാവധി 5 ദിവസത്തിനുള്ളില്‍ മോണിറ്ററിംഗ് പൂര്‍ത്തീകരിച്ചിരിക്കണം. സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ രണ്ട് സ്കൂളുകളുടെ സെറ്റുകളായി അനുവദിക്കാന്‍ ശ്രദ്ധിക്കണം.
  • അപൂര്‍വ്വ വിഷയങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളുടെ അധ്യാപകരും അവരവര്‍ നിയമിക്കപ്പെട്ട ജില്ലയില്‍ത്തന്നെ മോണിറ്ററിംഗ് നിര്‍വ്വഹിക്കണം. അപൂര്‍ വിഷയങ്ങളില്‍ അധ്യാപകര്‍ കുറവുള്ളത് കാരണം അവരെ തൊട്ടടുത്ത ജില്ലകളിലേക്കും നിയമിക്കാം. വളരെ ദൂരെയുള്ള സ്കൂളുകളാണെങ്കില്‍ ഒരു ദിവസം ഒരു സ്കൂള്‍ സന്ദര്‍ശിച്ചാല്‍ മതി. അത്തരം അധ്യാപകര്‍ക്ക് സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള യാത്രാബത്ത അനുവദിക്കുന്നതാണ്.
  • മോണിറ്ററിംഗ് ടീമിലെ അധ്യാപകര്‍ മോണിറ്ററിംഗിന് ശേഷമുള്ള കൃത്രിമങ്ങള്‍ ഒഴിവാക്കുന്നതിനായി  സ്കോര്‍ ഷീറ്റിന്‍റെ ഒരു കോപ്പി കൈപ്പറ്റേണ്ടതും  അത് സൂക്ഷിച്ചു വെക്കേണ്ടതുമാണ്.
  • മോണിറ്ററിംഗ് ടീം അവര്‍ സന്ദര്‍ശിക്കുന്ന സ്കൂളുകളുടെ പ്രിന്‍സിപ്പള്‍മാരില്‍ നിന്നും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടാണ്. ഇതിന്‍റെ ഒറിജിനല്‍ കോപ്പി മോണിറ്ററിംഗ് പ്രതിഫലത്തിനുള്ള അപേക്ഷയോടൊപ്പം RDD ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഡ്യൂട്ടി മാര്‍ക്ക് ചെയ്യുന്നതിനു വേണ്ടി മാതൃ സ്കൂളിന്‍റെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. 
  • Work Done Memorandum, Original Duty Certificate എന്നിവ അതത് റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് 2014 മാര്‍ച്ച് 31 നകം സമര്‍പ്പിക്കണം.

CE Related ActivitesDate
Publication of CE score at school02/02/2015
School level Redressal of Complaints and Anomalies03/02/2015 to 06/02/2015
Publication of final list at school09/02/2015
Monitoring of CE by Monitoring teams11/02/2015 to 20/02/2015
Meeting of District Monitoring Committee23/02/2015
Submission of CE scores from schools to DHSE26/02/2015 to 27/02/2015

Rate This Article

Thanks for reading: CE Monitoring & Cluster Meeting updating With forms, Sorry, my English is bad:)

Getting Info...

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.