ഡിജിറ്റല്‍ ഇന്ത്യ വീക്കിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി. ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് ജൂലായ് 3നാണ് മത്സരങ്ങള്‍. മത്സരവിജയികളെ ഉള്‍പ്പെടുത്തിയുള്ള മെഗാഫൈനല്‍ പിന്നീട് നടക്കും. മത്സരം സംബന്ധിച്ച വിവരങ്ങള്‍ അതത് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളില്‍നിന്നു ലഭിക്കും. ഫോണ്‍: തൃശ്ശൂര്‍-0487-2331263, ഇരിങ്ങാലക്കുട-0480-2825247, ചാവക്കാട്-0487-2507343. മൊബൈല്‍: 9745902425. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ത്ഥികള്‍ക്കും ജൂലായ് 3ന് ക്വിസ് മത്സരം നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ക്വിസ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ഇന്‍ഫര്‍മേറ്റിക്‌സ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0487-2360199.
Rate This Article
Thanks for reading: ക്വിസ് മത്സരം 3ന്, Sorry, my English is bad:)