Posts
എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ
എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം.
കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷൽ സ്കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള ഷെൽട്ടർ ഹോമുകളിലെ താമസക്കാരായ വിദ്യാർഥികൾ, ഗൾഫിലും ലക്ഷദ്വീപിലും അടിയന്തിരഘട്ടങ്ങളിൽ മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയിട്ടുള്ള വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക.
ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന നിരവധി വിദ്യാർഥികളെ ലോക്ക്ഡൗണിനു മുന്നോടിയായി വീടുകളിലേക്ക് അയയ്ച്ചിരുന്നു. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദനീയമല്ല.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോന്പിനേഷൻ നിലവിലുള്ള സ്കൂളുകൾ മാത്രമേ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്.
ലഭ്യമായ ഓണ്‍ലൈൻ അപേക്ഷകൾ പരിശോധിച്ച് അർഹരായ വിദ്യാർഥികൾക്ക് പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് 23ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർഥി അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാൻ കഴിയാത്ത പക്ഷം ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.
ഹയർസെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ കോഴ്സ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ school List എന്ന മെനുവിൽനിന്നും ലഭ്യമാകുന്നതാണ്. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ ലഭ്യമായ കോഴ്സ് വിവരങ്ങൾ മാതൃ സ്കൂൾ പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം.
സ്പെഷൽ സ്കൂൾ വിദ്യാർഥികൾ അതേ വിഭാഗത്തിലുള്ള സ്പെഷൽ സ്കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ. ഐഎച്ച്ആർഡി, ടിഎച്ച്എസ്എൽസി വിദ്യാർഥികളും ജില്ലയിലെ പ്രസ്തുത വിഭാഗം സ്കൂളുകൾ തെരഞ്ഞെടുക്കണം.
എഎച്ച്എസ്എൽസി, ആർട്സ് എച്ച്എസ്എസ് വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റം അനുവദിക്കില്ല. ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് വെബ്സൈറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Rate This Article
Thanks for reading: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ, Sorry, my English is bad:)
Getting Info...
About the Author
PSMVHSS Kattoor, Thrissur
Post a Comment
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.