Posts

Re: ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഈമാസം 26 മുതൽ 30 വരെ നടത്താനായി സംസ്ഥാന സർക്കാർ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈംടേബിൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച വൈകുന്നേരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്നാണ് നിർദേശം. ഇതേതുടർന്നാണ് പരീക്ഷകൾ മാറ്റിയത്.

On Tue, May 12, 2020 at 1:28 PM Simon Pavaratty <simonpavaratty@gmail.com> wrote:
പുത്തന്‍ നൈപുണിയും അറിവും നേടാനുള്ള മികച്ച സമയമാണ് ഈ ലോക്ഡൗണ്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) സാങ്കേതിക മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 49 സൗജന്യ ഇ-ലേണിങ് കോഴ്‌സുകള്‍ നടത്തുന്നു. ഇവയില്‍ പ്രധാനപ്പെട്ട കോഴ്സുകളെ കുറിച്ച് അറിയാം.

ഡിപ്ലോമ ഇന്‍ മെഷീന്‍ ലേണിങ് വിത്ത് ആര്‍ സ്റ്റുഡിയോ

ഡിസിഷന്‍ ലേണിങ്, എസ്.വി.എം., എക്‌സ്ജി ബൂസ്റ്റ്, ഫോറസ്റ്റ് തുടങ്ങി മെഷീന്‍ ലേണിങ്ങിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഈ കോഴ്‌സിലൂടെ പഠിക്കാം. കോഴ്‌സ് പഠിച്ച് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മെഷീന്‍ ലേണിങ് മോഡലുകള്‍ നിര്‍മിച്ച് തുടങ്ങാം.

എ.ഐ., എം.എല്‍. ഇന്റേണ്‍ഷിപ്പ്

ജോലിക്കിടെ പഠനമെന്ന എന്ന രീതിയിലാണ് ഏഴ് ഭാഗങ്ങളുള്ള ഇന്റേണ്‍ഷിപ്പ് കോഴ്‌സ് ഒരുക്കിയിട്ടുള്ളത്. പഠനത്തിനിടെ മെഷീന്‍ മോഡലുകള്‍ ഉണ്ടാക്കുകയും തല്‍സമയം ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യാം. എ.ഐ., എം.എല്‍. എന്നിവയെക്കുറിച്ച് അടിസ്ഥാന വിവരമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് തിരഞ്ഞെടുക്കാം.

ബിഗ്ഡാറ്റ 101

ബിഗ്ഡാറ്റ അനാലിസിസിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ്് ബിഗ്ഡാറ്റ 101. കോളേജ് വിദ്യാര്‍ഥികള്‍, വര്‍ക്കിങ് പ്രൊഫഷണലുകള്‍ തുടങ്ങി ബിഗ്ഡാറ്റയെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ഈ കോഴ്സിന്റെ ഭാഗമാകാം.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

വാങ്ങലും വില്‍ക്കലുമെല്ലാം ഓണ്‍ലൈനായ സാഹചര്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏറെ സാധ്യതയുള്ള മേഖലയാണ്്. സെര്‍ച്ച് എന്‍ജിന്‍ ഓപ്ടിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിങ്, കണ്ടന്റ് മാര്‍ക്കറ്റിങ്, ഇ-മെയില്‍ മാര്‍ക്കറ്റിങ്, തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കിയത്.

കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ആന്‍ഡ് ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍

മികച്ച ആശയ വിനിമയശേഷി, ആത്മവിശ്വാസം, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച് തയ്യാറാക്കിയ കോഴ്‌സാണിത്. വ്യക്തിത്വ വികസന ക്ലാസ്സുകള്‍, അഭിമുഖ പരിശീലനം എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. 50 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ കോഴ്‌സിന്റെ ഭാഗമാകാം.

ഓണ്‍ലൈന്‍ എന്‍ജിനിയറിങ് ടീച്ചിങ് റിസോഴ്‌സസ്

ഓണ്‍ലൈന്‍ പഠനരീതികളെക്കുറിച്ച് അധ്യാപകരെ ബോധവല്‍ക്കരിക്കാന്‍ തയ്യാറാക്കിയത്. ചെറു ഗവേഷണങ്ങള്‍ നടത്താന്‍ കുട്ടികളെ സഹായിക്കുന്ന സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്നു.

ബാങ്കിങ്

ബാങ്കിങ് ജോലികളില്‍ പ്രവേശനം നേടുന്നതിന് പ്രാപ്തരാക്കുന്ന വിവരങ്ങള്‍ അടങ്ങിയ കോഴ്സാണ് ഇന്‍ട്രോഡക്ഷന്‍ ടു ബാങ്കിങ്. ബാങ്ക് തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകളിലെ സിലബസ്സുകള്‍, അതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് പഠിക്കുക.
 
യു.പി.എസ്.സി.

സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ് യു.പി.എസ്.സി പരീക്ഷ. അതിനായി തയ്യാറെടുക്കുന്നവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന കോഴ്‌സാണ് ഇന്‍ട്രോഡക്ഷന്‍ ടു യു.പി.എസ്.സി. എന്‍.സി.ആര്‍.ടി. പാഠപുസ്തകങ്ങളിലെ അടിസ്ഥാന വിവരങ്ങള്‍ ഈ കോഴ്‌സിലൂടെ അറിയാം.

ആര്‍ക്കൊക്കെ പഠിക്കാം

പ്ലസ്ടു, ടെക്‌നിക്കല്‍, ബിരുദം തുടങ്ങിയ യോഗ്യതകളുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ കോഴ്‌സുകളുടെ ഭാഗമാകാം. ചില കോഴ്‌സുകള്‍ എല്ലാ ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്കും പഠിക്കാമെങ്കില്‍, ചിലത് പ്രത്യേക സ്ട്രീമിലുള്ളവര്‍ക്ക് മാത്രമേ പഠിക്കാന്‍ കഴിയൂ. ഓരോ കോഴ്‌സുകളുടേയും ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ട്.

വിവരങ്ങള്‍ക്ക്: www.aicte-india.org

രജിസ്ട്രേഷന്‍ അവസാന തീയതി: മേയ് 15

Rate This Article

Thanks for reading: Re: ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍, Sorry, my English is bad:)

Getting Info...

About the Author

PSMVHSS Kattoor, Thrissur

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.